ഹാലണ്ടിന്റെ ഗോളടിമേളം തുടരുന്നു! തൂക്കിയത് ഒന്നൊന്നര റെക്കോർഡ്
യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാർട്ട് പ്രഹയെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി. ഈ വിജയത്തോടെ ചാമ്പ്യൻസ് ലീഗ്പ ട്ടികയിൽ മൂന്നു മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റ് നേടി കൊണ്ട് മൂന്നാം സ്ഥാനത്ത് എത്താനും മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചു.

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏർലിങ് ഹാലണ്ട് ഇരട്ട ഗോൾ നേടിക്കൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്. സ്റ്റോൺസ്, ന്യൂനസ്, ഫിൽ ഫോഡൻ എന്നിവരും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു.
മത്സരത്തിൽ നേടിയ ഇരട്ട ഗോളോടെ ഒരു തകർപ്പൻ റെക്കോർഡും ഹാലണ്ട് നേടി. യൂറോപ്പ്യൻ മേജർ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന യുവതാരമായി മാറാനാണ് ഹാലണ്ടിന് കഴിഞ്ഞത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും മികച്ച പ്രകടനം തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി നടത്തുന്നത്. 8 മത്സരങ്ങളിൽ നിന്നും ആറു വിജയവും രണ്ട് സമനിലയും അടക്കം 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.